ഇന്ത്യയുടെ പഞ്ചവത്സര പദ്ധതികൾ
ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)
1951 ഡിസംബർ 8-ന് പ്രധാനമന്ത്രി ജ വാഹർലാൽ നെഹ്രുവാണ് ഒന്നാം പഞ്ചവത്സരപദ്ധതി പാർലമെൻറിൽ അ വതരിപ്പിച്ചത്. ഒന്നാം പഞ്ചവത്സരപദ്ധതി ഹാരോട്-ഡോമർ' മാതൃകയുടെ അ ടിസ്ഥാനത്തിലാണ് നടപ്പാക്കിയത്. നി ക്ഷേപത്തിന്റെയും മൂലധനത്തിൻറ ഉത്പാദനക്ഷമതയുടെയും അടിസ്ഥാ നത്തിൽ സാമ്പത്തിക വളർച്ച വിലയി രുത്തുന്നു എന്നതാണ് ഈ മാതൃകയു ടെ അടിസ്ഥാനം. കാർഷിക മേഖലയ്ക്കും ജലസേചന പദ്ധതികൾക്കുമാണ് ഒ ന്നാം പദ്ധതിയിൽ പ്രാധാന്യം നൽകിയ ത്. പദ്ധതിയുടെ മൊത്തം അടങ്കൽ തുക 2069 കോടി രൂപ ആയിരുന്നു. ഭക ഹിരാക്കുഡ്, മേട്ടൂർ അണക്കെട്ടുകൾ ഒ ന്നാം പദ്ധതിക്കാലത്താണ് നിർമാണം. ആരംഭിച്ചത്. ആഭ്യന്തര വാർഷിക വളർ ച്ചനിരക്ക് 2.1 ശതമാനം നേടുന്നതിനാ ണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്ന മു തെങ്കിലും 3.6 ശതമാനം വളർച്ചനിരക്ക് നേടുവാൻ കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായുള്ള പദ്ധതി കൾ ഇക്കാലയളവിൽ ആരംഭിച്ചു. പദ്ധ തിയുടെ അവസാന വർഷമായ 1956-ൽ അഞ്ച് ഐ.ഐ.ടി. (Indian Institute of Technology)കൾ സ്ഥാപിക്കുന്ന തിനുള്ള നടപടികൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതി ക്കായി യൂണിവേഴ്സിറ്റി ഗ്രാൻറ്സ് ക മ്മീഷൻ 1956-ൽ നിലവിൽ വന്നു. പ്രൊ വയർ വേദ് പ്രകാശ് ആണ് നിലവിൽ യു.ജി.സി. ചെയർമാൻ. യു.ജി.സി. വൈസ് ചെയർമാനായ ആദ്യ മലയാളി ഡോ. വി.എൻ. രാജശേഖരൻ പിള്ളയാ ണ്. വൈദ്യശാസ്ത്ര രംഗത്ത് ഉന്നത പഠ നസാധ്യതകൾ സൃഷ്ടിക്കുന്നതിനായി 1956-8 All India Institute of Medical Sciences (AIIMSs) ഡൽഹിയിൽ സ്ഥാപിച്ചു. 2012 ആഗസ്ത് 27-ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഭേദഗ തി ആക്ട് ലോക്സഭ പാസാക്കുകയും തുടർന്ന് പട്ന, ഭോപ്പാൽ, ഭുവനേശ്വർ, ജോദ്പുർ, റായ്പുർ, ഋഷികേശ് എന്നി വടങ്ങളിൽ പുതിയ AIIMSS സ്ഥാപി ക്കാൻ കേന്ദ്ര ഗവണ്മെന്റ് നടപടി സ്വീക രിക്കുകയും ചെയ്തു.രണ്ടാം പദ്ധതി (1956-1961)
ഒന്നാം പദ്ധതിയുടെ ഇരട്ടി വലുപ്പമുള്ള രണ്ടാം പദ്ധതിയുടെ അടിസ്ഥാനം പ്രൊ ഫസർ മഹലനോബിസ് തയ്യാറാക്കിയ ആസൂത്രണ മോഡൽ ആയിരുന്നു. ദേ ശീയവരുമാനം 25 ശതമാനം കണ്ട് വർധി പ്പിക്കുക, മൗലിക വ്യവസായങ്ങളുടെ വി കസനത്തിൽ ഊന്നികൊണ്ടുള്ള വ്യവ സായവത്കരണം, പരമാവധി തൊഴില വസരങ്ങൾ സൃഷ്ടിക്കുക, സാമ്പത്തിക അസമത്വം കുറയ്ക്കുക എന്നിവയായിരുന്നു രണ്ടാം പദ്ധതിയുടെ ലക്ഷ്യങ്ങൾ. Industry and Transport Plan' രണ്ടാം പദ്ധതി അറിയപ്പെടുന്നത്. പത്തു ലക്ഷം ടൺ ഉത്പാദനശേഷിയുള്ള മു ന്ന് സ്റ്റീൽ പ്ലാൻറുകൾ (റൂർക്കല, ബിലാ യ്, ദുർഗാപുർ) ഇക്കാലയളവിൽ ആരം ഭിച്ചു. മാനേജ്മെൻറ് രംഗത്തെ ഉന്നത പ ഠനത്തിനായി 1961-ൽ ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കൽക്കട്ട, അ ഹമ്മദാബാദ് എന്നിവിടങ്ങളിൽ ആരംഭിച്ചു.
4.5 ശതമാനം ആഭ്യന്തര വളർച്ച ല ക്ഷ്യം കണ്ടിരുന്ന സ്ഥാനത്ത് 4.0 ശതമാ നം വളർച്ച നേടാനെ പദ്ധതികാലയള വിൽ കഴിഞ്ഞുള്ളു. പ്രതിശീർഷ വരുമാ നം 6.4 ശതമാനം വളർച്ചയെ നേടിയു ള്ളു. വ്യവസായങ്ങൾ ആരംഭിക്കുന്നതി ന് ലൈസൻസ് സംവിധാനം ഏർപ്പെടുത്തിയത് ലൈസൻസ് രാജിലേക്ക് ഉ ദ്യോഗസ്ഥരെ നയിച്ചു.മൂന്നാം പദ്ധതി (1961-62-1965-66)
നാല് പ്രധാനമന്ത്രിമാർ പദ്ധതിക്കാലയളവിൽ രാജ്യം ഭരിച്ചു. ജവാഹർലാൽ നെഹ്രു (1964 മെയ് 27 വരെ), ഗുൽസാ രിലാൽ നന്ദ (1964 മെയ് 27 മുതൽ 1964 ജൂൺ 9 വരെ), ലാൽ ബഹാദൂർ ശാസ്ത്രി (1964 ജൂൺ 9 മുതൽ 1966 ജനവരി 11 വ രെ), ഗുൽസാരിലാൽ നന്ദ (1966 ജനവരി 11 മുതൽ ജനവരി 24 വരെ), തുടർന്ന് ഇന്ദിരാഗാന്ധിയും (1966 ജനവരി 24 മു തൽ) രാജ്യം ഭരിച്ചു.
ദേശീയ വരുമാനം പ്രതിവർഷം 5.6 ശ തമാനം വളർച്ച നേടുക, ഭക്ഷ്യ സ്വയംപ ര്യാപ്തത നേടുക, അടിസ്ഥാന വ്യവസാ യങ്ങൾ വികസിപ്പിക്കുക, മനുഷ്യവിഭവ ശേഷി വികസനം എന്നിവയെല്ലാം പ തി ലക്ഷ്യങ്ങൾ ആയിരുന്നു. 1962-ലും 1964-ലും യഥാക്രമം ചൈനയും പാകി സ്താനുമായി ഉണ്ടായ യുദ്ധങ്ങൾ പ തി പ്രവർത്തനങ്ങളെ തകരാറിലാക്കി. ദേശീയവരുമാനത്തിൽ 2.2 ശതമാ നവും പ്രതിശീർഷവരുമാനത്തിൽ 0.2 ശതമാനവും വളർച്ച കൈവരിക്കാൻ മാത്രമാണ് പദ്ധതി കാലയളവിൽ കഴി ഞ്ഞത്. ഹരിത വിപ്ലവത്തിന് തുടക്കം കു റിക്കാൻ കഴിഞ്ഞു എന്നത് മൂന്നാം പ തിയുടെ നേട്ടമാണ്. ഡോ. എം. എസ്. സ്വാമിനാഥനാണ് ഇന്ത്യൻ ഹരിതവിപ്ല വത്തിന് നേതൃത്വം നൽകിയത്. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നാ ണ് ഇദ്ദേഹം അറിയപ്പെടുന്നത്. ക്ഷീരോ ത്പാദനം വർധിപ്പിക്കുന്നതിനായി നാ ഷണൽ ഡയറി ഡവലപ്മെന്റ് ബോർ ഡ് 1965-ൽ സ്ഥാപിതമായി. പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതി നുള്ള ശ്രമങ്ങൾ ഇക്കാലയളവിൽ നട ന്നു. ബൽവന്ത്റായ് മേത്ത കമ്മീഷൻ റി പ്പോർട്ടിനെ തുടർന്ന് വിവിധ സംസ്ഥാ നങ്ങളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുകയും പഞ്ചായത്തുകൾക്ക് കൂടു തൽ ചുമതലകൾ നൽകുകയും ചെയ്തു. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകൾ, ഹ യർ സെക്കൻഡറി എഡുക്കേഷൻ ബോർഡുകൾ എന്നിവ വിവിധ സം സ്ഥാനങ്ങളിൽ ഇക്കാലയളവിൽ രൂപവത്കരിക്കപ്പെട്ടു.
വാർഷിക പദ്ധതികൾ (1966-1969)
1966 ആഗസ്തിൽ നാലാം പദ്ധതിയുടെ കരടുരേഖ പ്രസിദ്ധീകരിച്ചുവെങ്കിലും മൂന്നാം പദ്ധതിയുടെ പാളിച്ചകളും വി ഭവ പരിമിതിയും നാലാം പദ്ധതിയുടെ നടത്തിപ്പിന് തടസ്സമായി. 1967-ൽ പുനഃ സംഘടിപ്പിക്കപ്പെട്ട ആസൂത്രണ കമ്മീ ഷൻ പഞ്ചവത്സര പദ്ധതികൾക്കു പക രം 1966-69 കാലത്തേക്ക് തുടർച്ചയായി മൂന്ന് വാർഷിക പദ്ധതികൾക്ക് രൂപം നൽകി. കൃഷിക്കും ചെറുകിട ജലസേച നത്തിനും മുൻ പദ്ധതികളിൽ പൂർത്തി യാകാതെ കിടന്ന വികസന പദ്ധതികളു ടെ പൂർത്തീകരണത്തിനുമാണ് വാർ ഷിക പദ്ധതികളിൽ മുൻഗണന നൽകി യത്. ദേശീയ വരുമാനത്തിൽ 3.7 ശത മാനവും പ്രതിശീർഷവരുമാനത്തിൽ 1.5 ശതമാനവും വാർഷിക വളർച്ച പദ്ധ തി കാലയളവിൽ നേടി. മൂന്നാം പദ്ധതി ക്കാലത്ത് ലക്ഷ്യം വെച്ച ഭക്ഷ്യ സ്വയംപ ര്യാപ്തത എന്ന സ്വപ്നം ഇക്കാലത്ത് പൂർത്തീകരിക്കൻ കഴിഞ്ഞു. ഇതാണ് പിന്നീ ട് ഹരിത വിപ്ലവം എന്നപേരിൽ അറിയപ്പെട്ടത്. വാർഷിക പദ്ധതി കാലയളവി നെ ‘Plan Holiday’ എന്നാണ് അറിയപ്പെടു ന്നത്.
നാലാം പദ്ധതി (1969-1974)
ദേശീയ വരുമാനത്തിൽ 5.5 ശതമാനം വാർഷിക വർധനയുണ്ടാക്കുക, ഉത്പാദന വർധനയുടെ ഗതിവേഗം കൂട്ടുക സ്വയംപര്യാപ്തത നേടുക, വിലസ്ഥിരത 1 യുണ്ടാക്കുക, ഉപഭോക്തൃ സാധനങ്ങ ളുടെ ഉത്പാദനം വർധിപ്പിക്കുക, ജന പ്പെരുപ്പം തടയുക എന്നിവയായിരുന്നു നാലാം പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രധാ നമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1969-ൽ പത്തൊൻപത് ബാങ്കുകളെ ദേ ശസാത്കരിച്ചുകൊണ്ട് സമ്പത്ത് വ്യവസ്ഥയിൽ ഗവൺമെന്റിന്റെ നിയന്ത്ര ണം ഉറപ്പിച്ചത് നാലാം പദ്ധതിക്കാല ത്താണ്. ക്ഷീരോത്പാദനം വർധിപ്പി ക്കുന്നതിനായി നാഷണൽ ഡയറി ഡവ ലപ്മെൻറ് ബോർഡിന്റെ ആഭിമുഖ്യ ത്തിൽ 1970-ൽ ‘Operation Flood' എന്ന പ ദ്ധതി ആരംഭിച്ചു. പദ്ധതി കാലയളവിൽ ദേശീയവരുമാനം 3.3 ശതമാനം കണ്ട് വാർഷിക വളർച്ച നേടി. വ്യാവസായിക വളർച്ച 4.5 - 7 ശതമാനം വരെ വളർച്ച നേടി. ജലസേചന സൗകര്യങ്ങളിൽ 22.8 ശതമാനം വർധനയുണ്ടായി. ബം ഗ്ലാദേശ് അഭയാർഥി പ്രശ്നവും പാകിസ്താ നുമായുണ്ടായ യുദ്ധവും (1971) നാലാം പദ്ധതിയുടെ പുരോഗതിയെ പ്രതികൂല വായി ബാധിച്ചു. നാലാം പദ്ധതിക്കാല ത്തെ ഏറ്റവും ശ്രദ്ധേയമായ സംഭവം ഇ ന്ത്യ നടത്തിയ ആണവായുധ പരീക്ഷ ണമായിരുന്നു. 1974 മെയ് 18-ാം തീയതി രാജസ്ഥാനിലെ പൊക്രാൻ എന്ന സ്ഥല ത്തുവെച്ചായിരുന്നു ഈ പരീക്ഷണം നടത്തിയത്.
അഞ്ചാം പഞ്ചവത്സര പദ്ധതി (1974-1979)-
തൊഴിലില്ലായ്മയാണ് ദാരിദ്ര്യത്തിൻറ മൗലിക കാരണമെന്ന ധാരണയിൽ അ ടിസ്ഥാനമാക്കിയുള്ള വികസന തന്ത്രമാ ണ് അഞ്ചാം പദ്ധതിയിൽ സ്വീകരിച്ചത്. ദാരിദ്ര്യനിർമാർജനം മുഖ്യ അജൻഡയാ യി സ്വീകരിച്ച ഈ പദ്ധതിയിൽ 5.5 ശത മാനം വാർഷിക വളർച്ചയാണ് ലക്ഷ്യം വെച്ചത്. ഇന്ത്യയുടെ സമുദ്രപര്യവേ ക്ഷണ കേന്ദ്രമായ ബോംബെ ഹൈ യിൽ 1974-ൽ എണ്ണ ഉത്പാദനം ആരം ഭിച്ചു. ദാരിദ്ര്യ നിർമാർജനത്തിനും ജീ വിത നിലവാരം ഉയർത്തുന്നതിനുമായി കേന്ദ്ര സർക്കാർ ഇരുപതിന പരിപാടി നടപ്പാക്കിയത് അഞ്ചാം പദ്ധതിക്കാല ത്താണ്. 1975-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് പദ്ധതി പ്രഖ്യാപനം നട ത്തിയത്. 'ഗരീബി ഹഠാവോ' എന്നതാ യിരുന്നു. ഇരുപതിന പരിപാടിയിലെ ആദ്യയിനം. ജോലിക്കുപകരം ഭക്ഷണം navol (Food for Work Programme), Training for Rural Youth for Self Employment (TRYSEM) തുടങ്ങിയ പദ്ധതികൾ ഇക്കാലത്താണ് ആരംഭിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാ പനവും (26 ജൂൺ 1975) തുടർന്നുണ്ടായ സംഭവങ്ങളും അഞ്ചാം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വിഘാതമായി. ദേശീയ വരുമാനത്തിൽ 5.0 ശതമാ നവും പ്രതിശീർഷവരുമാനത്തിൽ 2.7 ശതമാനവും വാർഷിക വളച്ച പദ്ധതി കാലയളവിൽ നേടി. അടിയന്തരാവ സ്ഥയ്ക്കുശേഷം അധികാരത്തിൽ വന്ന ജ നതാ ഗവൺമെൻറ് (1977) അഞ്ചാം പ ഞ്ചവത്സര പദ്ധതി റദ്ദാക്കുകയും പകരം ആറാം പദ്ധതി റോളിങ് പ്ലാനായി നടപ്പി ലാക്കുകയും ചെയ്തു. രണ്ടുവർഷം മാത്ര മേ റോളിങ് പ്ലാൻ (1978-1980) തുടർന്നുള്ളു. 1980-ൽ അധികാരത്തിൽ വന്ന കോൺഗ്രസ് ഗവൺമെന്റ് ഈ പദ്ധതി ഉപേക്ഷിക്കുകയും ആറാം പദ്ധതി ആ രംഭിക്കുകയും ചെയ്തു.
ആറാം പദ്ധതി (1980-1985)
ജനതാ ഗവൺമെൻറ് നടപ്പാക്കിയ റോ ളിങ് പ്ലാൻ 1980 ജനവരി 14-ന് അധികാ രത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധി നിർത്തലാക്കുകയും നെഹ്റുവിയൻ പ്ലാൻ തിരികെ കൊണ്ടുവരികയും ചെ യ്തു. സാമ്പത്തികവും സാങ്കേതികവു മായ സ്വാശ്രയത്വം കൈവരിക്കുക, ആ ധുനിക സാങ്കേതിക വിദ്യയുടെ ഉപയോ ഗം വർധിപ്പിക്കുക, ദേശീയ വരുമാനം 5.2 ശതമാനംവാർഷിക വളർച്ച നേടുക, കുടുംബാസൂത്രണ പരിപാടികൾ കാര്യക്ഷമമായി നടപ്പാക്കുക, ദാരി ദ്ര്യ നിർമാർജനം സാധ്യമാക്കുക തുടങ്ങി യവ ആയിരുന്നു പദ്ധതി ലക്ഷ്യങ്ങൾ. ഇ ന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ (31 ഒ ക്ടോബർ 1984) തുടർന്ന് രാജീവ് ഗാന്ധി അധികാരത്തിൽ വന്നു. അദ്ദേഹം വ്യാ വസായിക വികസനത്തിനും വിവര സാ ങ്കേതികവിദ്യാ വികസനത്തിനുമാണ് മുൻതൂക്കം കൊടുത്തത്. നാഷണൽ ഹൈവേ സിസ്റ്റം ഇക്കാലയളവിൽ ആ ദ്യമായി നടപ്പിലാക്കി. സാമ്പത്തിക ഉദാ രവത്കരണത്തിന് തുടക്കം കുറിച്ചത് ഇ ക്കാലയളവിലാണ്. IRDP, RLEGP, NREP തു ടങ്ങിയ സാമൂഹിക വികസന പദ്ധതികൾ ഇക്കാലയളവിൽ നടപ്പിലാക്കി. ആ റാം പദ്ധതി പൊതുവെ തൃപ്തികരമായ പ്ര കടനമാണ് നടത്തിയത്. ദേശീയവരുമാ നം അഞ്ച് ശതമാനം വാർഷിക വളർച്ച നേടി. കാർഷിക വളർച്ച പ്രഖ്യാപിത ല ക്ഷ്യമായ 3.98 ശതമാനം കൈവരിച്ചു. വാർത്താവിനിമയ രംഗത്തും വ്യാവസാ യിക മേഖലയിലും അടിസ്ഥാന സൗക ര്യ മേഖലയിലും തൃപ്തികരമായ നേട്ട ങ്ങൾ ഉണ്ടാക്കുവാൻ ആറാം പദ്ധതിക്കു കഴിഞ്ഞു.
ഏഴാം പദ്ധതി (1985-1990)
1985 നവംബർ ഒമ്പതിന് പദ്ധതി അംഗീ കരിക്കപ്പെട്ടു. വേഗത്തിലുള്ള വികസനം, ആധുനികവത്കരണം, സ്വാശ്രയത്വം എന്നിവയായിരുന്നു ഏഴാം പദ്ധതിയുടെ അടിസ്ഥാനം.
പ്രധാന ലക്ഷ്യങ്ങൾ
- 1. വാർഷിക സാമ്പത്തിക വളർച്ചനിര 5 ശതമാനം കൈവരിക്കുക, വാർ ഷിക കാർഷിക വളർച്ച 4 ശതമാനം നേടുക, വ്യവസായ ഖനി മേഖലക ളിൽ 8.7 ശതമാനവും, വൈദ്യുതി കുടിവെള്ളം തുടങ്ങിയ മേഖലക ളിൽ 12 ശതമാനവും, ഗതാഗത വാർ ത്താവിനിമയ രംഗത്ത് 6.6 ശതമാ നവും വാർഷിക വളർച്ച നേടുക
- 2. ദാരിദ്ര്യ നിർമാർജനം വേഗത്തിലാക്കുക.
- 40 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുക.
- ഗ്രാമ-കുടിൽ വ്യവസായങ്ങളുടെ ആധുനികവൽക്കരണം
- പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ 25 ദശലക്ഷം കുട്ടികൾക്ക് അധികമാ യി വിദ്യാഭ്യാസം നൽകുക, പെൺകു ട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുക
- ഗ്രാമീണ റോഡുകളുടെ നിർമാണ വും പുനരുദ്ധാരണവും വേഗത്തിലാക്കുക
നേട്ടങ്ങൾ
- സാമ്പത്തിക വളർച്ച 5 ശതമാനം കഴി ക്ഷ്യമിട്ടിരുന്നിടത്ത് 5.8 ശതമാനം വാർഷിക വളർച്ച നേടി കഴിഞ്ഞു .
- കാർഷിക ഉത്പാദനം 172.17 ക്ഷം ടൺ ആയി ഉയർന്നു. ജലസേചന സൗകര്യങ്ങൾ 736.6 ദ ശലക്ഷം ഹെക്ടർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു .
- വ്യാവസായിക മേഖലയിൽ 6 ശതമാ നം വാർഷിക വളർച്ച കൈവരിച്ചു
- വൈദ്യുതി ഉത്പാദനം 1989 ആയ പ്പോഴേക്കും മൊത്തം 58080 MW ആ യി ഉയർന്നു.
- സ്പീഡ് പോസ്റ്റ് സർവീസ് 1989 ൽ ആ രംഭിച്ചു.
- റേഡിയോ, ടി വി നിലയങ്ങളുടെ എ ണ്ണം 184-ൽ നിന്നും 384 ആയി വർധിച്ചു.
വാർഷിക പദ്ധതികൾ(1990-92)
1989 ൻറ അവസാനം മുതൽ ഏതാണ്ട് 1992 വരെ ഇന്ത്യയിൽ രാഷ്ട്രീയ അനി ശ്ചിതത്വം നിലനിന്നു. വി. പി. സിങ്, ച ന്ദ്രശേഖർ എന്നീ രണ്ടു പ്രധാനമന്ത്രി മാർ ഇക്കാലയളവിൽ രാജ്യം ഭരിച്ചു. ണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാ ക്കുന്നതിനെതിരായ കലാപവും പണ പ്പെരുപ്പവും വിദേശ കരുതൽ ധനശേ ഖരത്തിലുണ്ടായ കുറവും രാജ്യത്ത് വ ലിയ അനിശ്ചിതത്വം സൃഷ്ടിച്ചു. എട്ടാം പ ദ്ധതി നടപ്പിലാക്കുന്നതിന് ഇക്കാലയള വിൽ കഴിയുമായിരുന്നില്ല. ഇതിനെത്തു ടർന്നാണ് 1990-91, 1991 -92 വർഷങ്ങ ളിൽ വാർഷിക പദ്ധതികൾ നടപ്പിലാ ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എട്ടാം പദ്ധതിയുടെ ചട്ടക്കൂടിൽ നിന്നായിരുന്നു വാർഷിക പദ്ധതികൾ നടപ്പാക്കിയത്. 1991 ജൂൺ 21ന് പി.വി. നരസിം ഹറാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
എട്ടാം പദ്ധതി (1992-1997)
1992 ഏപ്രിൽ ഒന്നിന് പദ്ധതി ആരംഭി ചു. നെഹ്രുവിയൻ സാമ്പത്തിക നയ ങ്ങൾക്കു പകരം മുതലാളിത്ത നയ ങ്ങൾ ശക്തമായി നടപ്പിലാക്കാൻ തുട ങ്ങിയത് ഇക്കാലയളവിലാണ്. ഡോ.മ യോഹൻ സിങ് ആയിരുന്നു ഇക്കാലയ ളവിൽ ധനകാര്യ മന്ത്രി. വിദേശ ക തൽ ധനശേഖരത്തിലുണ്ടായ കുറവ് പരിഹ രിക്കുക, വിദേശ കടം കുറയ്ക്കുക, വ്യ വസായങ്ങളുടെ ആധുനികവത്കര ണം, പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രി കമാക്കുക. കൂടുതൽ തൊഴിലവസര ങ്ങൾ സൃഷ്ടിക്കുക, പ്രാഥമിക രംഗത്ത് കൂടുതൽ മുതൽമുടക്ക് നടത്തുക, കാർ ഷിക വിളകളുടെ വൈവിധ്യവത്കരണ ത്തിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരു മാനം ഉറപ്പാക്കുക തുടങ്ങിയവ ആയിരു ന്നു എട്ടാം പദ്ധതിയുടെ ലക്ഷ്യങ്ങൾ. "റാവു മന്മോഹൻ മാതൃക' എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. നാഷ ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് 1992 നവം ബറിൽ സ്ഥാപിതമായി. ഇന്ത്യ WTO (World Trade Organisation) യിൽ(ജനവരി 1, 1995) ഒപ്പുവെച്ചത്. ഇക്കാലയളവിലാ ണ്. 1993 ഏപ്രിൽ 23-ന് പഞ്ചായത്ത് രാജ് നിയമം നിലവിൽ വന്നു. തദ്ദേശ ഭ രണസ്ഥാപനങ്ങൾക്ക് കൂടുതൽ അധി കാരവും വിഭവങ്ങളും കൈമാറാനുള്ള ധീരമായ ചുവടുവെപ്പായിരുന്നു ഈ നി യമം. ദേശീയവരുമാനം 6.8 ശതമാനം വാർഷിക വളർച്ചാനിരക്ക് പദ്ധതി കാല യളവിൽ കൈവരിച്ചു. പദ്ധതി ലക്ഷ്യം 5.6 ശതമാനം മാത്രമായിരുന്നു. പ്രതി ശീർഷ വരുമാനത്തിൽ 3.8 ശതമാനം വാർഷിക വളർച്ച ലക്ഷ്യമിട്ടിരുന്ന സ്ഥാ നത്ത് 4.6 ശതമാനം വളർച്ച കൈവരിച്ചു. എന്നാൽ കാർഷികമേഖലയിൽ ശതമാനം വളർച്ച ലക്ഷ്യമിട്ടിരുന്നു വെങ്കിലും 3.9 ശതമാനം വാർഷിക വളർച്ചയേ കൈവരിക്കാൻ കഴിഞ്ഞുള്ളൂ.
ഒമ്പതാം പദ്ധതി (1997-2002)
ഒമ്പതാം പദ്ധതിയുടെ തുടക്കം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിറഞ്ഞതായിരു ന്നു. പദ്ധതി തുടങ്ങുമ്പോൾ എച്ച്.ഡി. ദേവഗൗഡ ആയിരുന്നു ഇന്ത്യൻ പ്രധാ നമന്ത്രി. എന്നാൽ ഗൗഡ 1997 ഏപ്രിൽ 21-ന് അധികാരത്തിൽ നിന്ന് പുറത്താ യി. തുടർന്ന് ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ ഐ.കെ. ഗുജ്റാൾ പ്ര ധാനമന്ത്രി ആയി. പിന്നീട് വാജ്പേയി ഗ വണ്മെൻറ് (19 മാർച്ച് 1998) അധികാര ത്തിൽ വന്നു. വാജ്പേയി ഗവണ്മെൻറാ ണ് പദ്ധതി പൂർത്തീകരിച്ചത്.
1997 ഏപ്രിൽ ഒന്നുമുതൽ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. 1999 ബ്രുവരിയിൽ നാഷണൽ ഡവലപ് മെൻറ് കമ്മറ്റി പദ്ധതി പുതുക്കി അഗീക രിച്ചു. വളർച്ച സാമൂഹികനീതിക്കും സമ ത്വത്തിനും അനുസരിച്ചായിരിക്കണമെ ന്നതായിരുന്നു താം പദ്ധതിയുടെ അടിസ്ഥാന പ്രമാണം. സ്വാതന്ത്ര്യത്തി ൻറെ അമ്പതാം വർഷത്തിലാണ് ഒമ്പ താം പദ്ധതി തുടങ്ങുന്നത്. ഗ്രാമീണ മേ ഖലയുടെ വികസനത്തിനും ദാരിദ്ര്യനിർ മാർജ്ജനത്തിനും ഒമ്പതാം പദ്ധതി പ്ര ത്യേക ഊന്നൽ നൽകി. ഗ്രാമീണ മേഖല യുടെ അടിസ്ഥാന വികസനത്തിനായി സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജ ന (SGRY) പ്രധാനമന്ത്രി ഗ്രാം ഡയോ ജന (TMGSY) തുടങ്ങിയ പദ്ധതികൾ നട വിലാക്കി. ദാരിദ്ര്യ നിർമാർജനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടി ക്കുന്നതിനുമായി സ്വർണ ജയന്തി ഗ്രാം സരോസ്ഗാർ യോജന (SGSY) എന്ന ബ ഇത് പദ്ധതിയും ഗ്രാമീണമേഖലയിലെ ഭക്ഷ്യസുരക്ഷയ്ക്കും പോഷകാഹാര ലഭ്യ തക്കുമായി അന്ത്യോദയ അന്നയോജന (2000) അന്നപൂർണ (2000-2001) ഗ്രാമീ ണമേഖലയിലെ കുടിവെള്ള പ്രശ്നം പരി ഹരിക്കുന്നതിനായി സ്വജൽധാര (2002) എന്നീ പദ്ധതികളും നടപ്പിലാക്കി. പ തി കാലയളവിൽ മൊത്ത ആഭ്യന്തര ഉത്പാദനം 6.1 ശതമാനവും പ്രതി ശീർഷ വരുമാനം 4.2 ശതമാനം വാർ ഷിക വളർച്ചയും രേഖപ്പെടുത്തി. സാ ക്ഷരതാ നിരക്ക് 65 ശതമാനമായി ഉയർ ന്നു. ഒട്ടേറെ സംഭവികാസങ്ങൾക്ക് ഒ താം പദ്ധതി സാക്ഷ്യം വഹിച്ചു. ഇതിൽ ഏറ്റവും പ്രധാനം 1998 മെയ് 11 നും 13 നും പൊക്രാനിൽ നടത്തിയ അണ്വാ യുധ പരീക്ഷണവും 1999 മെയ്-ജൂലാ യ് മാസങ്ങളിലായി നടന്ന കാർഗിൽ യു ദ്ധവുമാണ്. ഇസ്രായേലുമായി നയ തന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാ ഗമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ജസ് വന്ത് സിങ് 2000-ൽ ഇസ്രായേൽ സ ന്ദർശിച്ചു. ഒരു ഇന്ത്യൻ വിദേശകാര്യമ ന്ത്രിയുടെ ആദ്യ ഇസ്രായേൽ സന്ദർശ നമായിരുന്നു ഇത്. ത്രീവവാദം തടയുന്ന തിനായി 2002 മാർച്ച് 28-ന് POTA (Prevention of Terrorism Act 2008) നിയമം ഇ ന്ത്യൻ പാർലമെന്റ് പാസ്സാക്കി. ദേശീയ പാത വികസനത്തിനായി 1998 ൽ ശീയ പാത വികസന പ്രോജക്ട് നില വിൽ വന്നു. 'ജനകീയാസൂത്രണം' എന്ന പേരിലാ ണ് കേരളത്തിൽ ഒമ്പതാം പദ്ധതി നടപ്പിലാക്കിയത്.
പത്താം പദ്ധതി (2002-2007)
ദാരിദ്ര്യ നിർമാർജ്ജനം കൂടുതൽ വേഗത്തിലാക്കുക, മെച്ചപ്പെട്ട തൊഴിലവസ രങ്ങൾ സൃഷ്ടിക്കുക , സാക്ഷരതാ നിരക്ക് 75 ശതമാനമായി ഉയർത്തുക, ശിശു മരണ നിരക്ക് 1000 ത്തിന് 45 ആയി കുറയുക, വാർഷിക സാമ്പത്തിക വളർച്ച ശതമാനം നേടുക, നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും സമഗ്രവളർച്ച ഉറപ്പു വരുത്തുക എന്നിവയായിരുന്നു ത്താം പദ്ധതിയുടെ ലക്ഷ്യം. 5, 25, 689 കോടി രൂപയായിരുന്നു മൊത്തം പ തി അടങ്കൽ. ദേശീയ ഗ്രാമീണ ആരോ മിഷൻ (2005) ഭാരത് നിർമാൺ (2005-2009) ജവാഹർലാൽ നെഹ്രു നാ ഷണൽ അർബൻ റിന്യൂവൽ മിഷൻ (JNNURM-2006) ദേശീയ തൊഴിലുറപ്പു പ ദ്ധതി (2005) എന്നീ പദ്ധതികൾ ഇക്കാല യളവിൽ പ്രഖ്യാപിക്കപെട്ടവയാണ്. പ്രാ ഥമിക വിദ്യാഭ്യാസ മേഖലയുടെ പുരോ ഗതിക്കായി സർവശിക്ഷാ അഭിയാൻ പ ദ്ധതി 2002 മുതൽ പ്രവർത്തനം ആരംഭി ച്ചു. ശാസ്ത്ര ഗവേഷണ പ്രവർത്തനങ്ങ പ്രോത്സാഹിപ്പിക്കുന്നതിനായി National Technical Research Organisation (NTRO) 2004-ൽ സ്ഥാപിക്കപ്പെട്ടു. NTRO യുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാ ന സ്ഥാപനമാണ് National Institute of Cryptology Research and Development (NICRD) പത്താം പദ്ധതികാലത്താണ് വിവരാവ കാശ നിയമം (2005) നടപ്പിലാകുന്നത്. പത്താം പദ്ധതിയിൽ സാമ്പത്തിക വളർച്ചാ നിരക്ക് ശരാശരി 7.7 ശതമാനം ആയിരുന്നു.
പതിനൊന്നാം പദ്ധതി (2007-2012)
2007 ഡിസംബർ 19-ന് നാഷണൽ ഡ വലപ്മെൻറ് കൗൺസിൽ പതിനൊ നാം പദ്ധതി അംഗീകരിച്ചു. ഉയർന്ന സാമ്പത്തിക വളർച്ച നേടുകയെന്നതും അതിന്റെ ഗുണഫലങ്ങൾ പട്ടികജാ തി പട്ടികവർഗങ്ങൾ, ന്യൂനപക്ഷ ങ്ങൾ, സ്ത്രീകൾ, മറ്റ് പിന്നാക്ക വിഭാഗ ങ്ങൾക്കും ലഭ്യമാക്കുക, ആഭ്യന്തര മൊത്ത ഉത്പാദനം 8 ശതമാനത്തിൽ നിന്ന് 10 ആയി ഉയർത്തുക, കാർഷിക ഉത്പാദനം 4 ശതമാനം വാർഷിക വളർ ച്ച നേടുക, 70 ദശലക്ഷം അധിക തൊഴി ലവസരങ്ങൾ സൃഷ്ടിക്കുക, സാക്ഷരതാ നിരക്ക് 85 ശതമാനത്തിനു മുകളിൽ ഉയർത്തുക തുടങ്ങിയവ ആയിരുന്നു പ ദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 2009 ആഗസ്ത് 4-ന് നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം (The Right of Children toFree and Compulsory Education Act or Right to Education Act RTE) പതിനൊന്നാം പദ്ധതി കാലത്തെ വിപ്ലവകരമായ ചുവടുവെ പ്പായിരുന്നു. രാഷ്ട്രീയ കൃഷിവികാസ് യോജന (2007), ആം ആദ്മി ബീമയോ ജന(2008) രാജീവ് ആവാസ് യോജന (2011) സ്വാഭിമാൻ തുടങ്ങിയ പദ്ധതി കൾ പതിനൊന്നാം പദ്ധതി കാലത്തു പ്രഖ്യാപിക്കപെട്ടവയാണ്. പതിനൊ ന്നാം പദ്ധതി പൊതുവെ തൃപ്തികരമായ പ്രകടനമാണ് കാഴ്ചവെച്ചത്. മൊത്ത ആ ഭ്യന്തര ഉത്പാദനം 9 ശതമാനമായി ഉയർന്നു. കാർഷിക മേഖലയിൽ ലക്ഷ്യ മിട്ട 4 ശതമാനം വാർഷിക വളർച്ച കൈ വരിച്ചു. വ്യാവസായിക മേഖലയിൽ 10-11 ശതമാനവും സേവന മേഖല യിൽ 9-11 ശതമാനവും വളർച്ച പദ്ധതി കാലയളവിൽ കൈവരിച്ചു. ആധാർ കാർഡ് എല്ലാ ഇന്ത്യൻ പൗരന്മാർക്കും നൽകുന്നതിനായി 2009 ൽ പദ്ധതി നട yol. Unique Identification Authority of India (UIDAI) ആണ് ഇതിന്റെ പ്രവർത്ത ങ്ങൾ നിയന്ത്രിക്കുന്നത്. നന്ദൻ നിലേ ക്കാനി ആണ് നിലവിൽ ഇതിന്റെ ചെ യർമാൻ.
പന്ത്രണ്ടാം പദ്ധതി (2012-2017)
2012 ഏപ്രിൽ മുതൽ 2017 മാർച്ച് 31 രെയാണ് 12-ാം പദ്ധതിയുടെ കാലഘ ട്ടം. ത്വരിതഗതിയിലുള്ള വളർച്ച (Faster growth) എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച (Inclusive growth) സുസ്ഥിര വിക സനം (Sustainable growth) എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. സാ മ്പത്തികവളർച്ച ഒമ്പതുശതമാനം കൈവരിക്കുന്നതിന് പന്ത്രണ്ടാം പദ്ധതി ലക്ഷ്യമിടുന്നു. കാർഷികമേഖലയിൽ നാലുശതമാനവും സാമൂഹികമേഖല യിൽ എട്ടുശതമാനവും വളർച്ചയാണ് ലക്ഷ്യമിടുന്നത്. ഉർജം, വൈദ്യുതി, ഗ താഗതം, ജലം, ആരോഗ്യം, വിദ്യാഭ്യാ സം തുടങ്ങിയ മേഖലകളുടെ വികസ നത്തിന് പ്രത്യേക ഊന്നൽ പന്ത്രണ്ടാംപ ദ്ധതിയിൽ നല്ലുന്നു.
0 Comments