Dada Bhai Navroji - Jeevitharekha

dada bhai navoroji

ഇന്ത്യയുടെ വന്ദ്യവയോധികൻ

ദാദാഭായ് നവ്റോജിയാണ് ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയ പ്പെടുന്നത്. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നും ഇദ്ദേഹം അറി യപ്പെടുന്നു. ഗാന്ധിജി അടക്കമുള്ള നേതാക്കളുടെ ആധ്യാത്മിക നേതാ വുകൂടിയായിരുന്നു അദ്ദേഹം. 1825-ൽ തെക്കൻ ഗുജറാത്തിലെ നവസ രിയിൽ പാഴ്സി പുരോഹിതനായ നവ്റോജി, പലൻ ജി ദോർജിയുടെ യും മനേക്ബായിയുടെയും മകനായി നവ്റോജി ജനിച്ചു. അദ്ദേഹം പ ഠനം നടത്തിയ എൽഫിൻസ്റ്റൺ കോളേജിൽ (ബോംബെ) ഇരുപത്തിയ ഞ്ചാമത്തെ വയസ്സിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിതനായി. ഈ തസ്തികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു നവ്റോജി 1851 ആഗസ്റ്റ് ഒന്നിന് അദ്ദേഹം സ്ഥാപിച്ച റമെ മസ്ദാൻ സഭ സൊരാഷീയൻ മതത്തെ അതിന്റെ യഥാർഥ നന്മയിലേക്കും ലാളിത്യത്തിലേ ക്കും നയിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു.

1854-ൽ അദ്ദേഹം റാസ്ത് ഗോഫ്ദർ (Rast Gllar or The truth teller) എന്നപേരിൽ ഒരു ദ്വൈവാരിക ആ രംഭിച്ചു. 1967-ൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ തുടങ്ങുന്നതിൽ നവറോജി നിർണായക പങ്കുവഹിച്ചു. ഇതാണ് പിന്നീട് ഇന്ത്യൻ നാഷ ണൽ കോൺഗ്രസ്സിന്റെ രൂപവത്കരണത്തിലേക്ക് (1885) നയിച്ചത്. 1874-ൽ ബറോഡയിലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നവ് റോജി 1885-'88 വർഷങ്ങളിൽ ബോംബെ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. 1886-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സി ൻ പ്രസിഡൻറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബ്രിട്ടണി ലേക്കു പോയ അദ്ദേഹം അവിടെ ലിബറൽ പാർട്ടിയുടെ സ്ഥാനാർഥിയാ യി 1892-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഫിൻസ് ബറി സെൻടലിൽനിന്ന് എം.പി. ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു .

ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് നവ്റോജി, ബൈബിൾ തൊട്ട് സത്യപ്രതിജ്ഞചെയ്യാൻ അദ്ദേഹം വിസ ഇതിക്കുകയും സൊരാഷ്ട്രിയൻ വിശുദ്ധ ഗ്രന്ഥമായ 'കോർദെ അവസ്ത തൊട്ട് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഐറിഷ് സ്വയംഭരണത്തിനുവേണ്ടിയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നതിനുവേണ്ടിയും ശക്തമായ ഇടപെടലുകൾ ബ്രിട്ടീഷ് പാർല മെൻറിൽ നടത്തിയ നവ്റോജി 92-ാം വയസ്സിൽ അന്തരിച്ചു.

0 Comments